സംഖ്യാമാജിക്
ചുവടെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ.ആറു വൃത്തങ്ങളിലായിട്ടു ഒന്ന് മുതല്‍ ആറു വരെ ഒരു പ്രത്യേക രീതിയില്‍ എഴുതിയിരുക്കുന്നു .ഓരോ വൃത്തത്തിലുമുള്ള സംഖ്യ, അതിനു തൊട്ടു താഴെ-ആ വൃത്തം തൊട്ടു നില്ക്കുന്ന–ഉള്ള രണ്ടു വൃത്തങ്ങളിലേയും സംഖ്യകളുടെ വ്യത്യാസമാണെന്ന് കാണാം.
അതായത് 5-2=3
6-4=2
6-1=5 എന്നിങ്ങനെ.
ഇതേപോലെ ഒന്ന് മുതല്‍ പത്തു വരെയുള്ള സംഖ്യകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മറ്റൊരു സംഖ്യാ പിരമിഡ് ആണ് താഴെ.ഇതിനും മേല്പറഞ്ഞ അതേ പ്രത്യേകത കാണാം.
അതായത് 5-1=4
7-6=1
7-2=5
9-3=6
10-3=7
10-8=2 എന്നിങ്ങനെ.
ഇനി ഇതേ പ്രത്യേകത വരത്തക്കവിധം , 1 മുതല്‍ 15 വരയുള്ള സംഖ്യകള്‍ ഉപയോഗിച്ച് താഴെ കാണുന്ന പിരമിഡ് പൂരിപ്പിക്കാമോ?
ANSWER