HAPPY NEW YEAR

Jun 30, 2010

മാന്ത്രിക ചതുരം

ചിത്രത്തിലെ 3 X 3 മാന്ത്രിക ചതുരം നോക്കൂ .ഇതിലെ ഓരോ വരിയിലും , നിരയിലും കോണോടു കോണും ഉള്ള സംഖ്യകളുടെ തുക എത്രയാണ് . എല്ലാം 15 തന്നെ ആല്ലേ .

എങ്ങനെയാണ്  ഇത്തരം മാന്ത്രിക ചതുരം നിര്‍മ്മിക്കുക . നമുക്ക് നോക്കാം .
 ഒരു 5 X 5 ചതുരത്തില്‍ എങ്ങനെയാണ് സംഖ്യകള്‍ എഴുതുക എന്ന് താഴെ കൊടുത്ത ചിത്രത്തില്‍ നിന്നും മനസ്സിലാക്കാം
  
ആദ്യം മുകളിലുള്ള വരിയിലെ ഏറ്റവും നടുവിലുള്ള കള്ളിയില്‍ 1 എന്ന് എഴുതുക .അടുത്ത 2 എന്ന സംഖ്യ എവിടെയാണ് വരുന്നതെന്ന് അവയ്ക്കടുത്തുള്ള - ഒരേ നിറത്തിലുള്ള -  അമ്പ് അടയാളം നോക്കിയാല്‍ മനസ്സിലാകും . ഇതേ പോലെ മറ്റെല്ലാ സംഖ്യകളും എഴുതാം .

ഈ ചിത്രത്തില്‍ കാണുന്നത് പോലെ സംഖ്യകള്‍ ഒരു 5 X 5 ചതുരത്തില്‍ എഴുതിയാല്‍ അതൊരു മാന്ത്രിക ചതുരമായിരിക്കും .

ഇനി ഇത് പോലെ മറ്റൊരു 5 X 5 ചതുരത്തില്‍ 5 എന്ന സംഖ്യയില്‍ തുടങ്ങി എഴുതി നോക്കൂ
ഇനി ഇതേ പോലെ ഒരു 7 X 7 ചതുരത്തില്‍ ഏതാനും സംഖ്യകള്‍ എഴുതിയിരിക്കുന്നു . ബാക്കി അക്കങ്ങള്‍ പൂരിപ്പിച്ചു നോക്കൂ .


ഇതേ രീതിയില്‍ തന്നെ 7 X 7 , 9 X 9 .................എന്നിങ്ങനെ എല്ലാ ഒറ്റ സംഖ്യകളുടെയും മാന്ത്രിക ചതുരങ്ങള്‍ ഉണ്ടാക്കാം .

3 comments:

ജനാര്‍ദ്ദനന്‍.സി.എം July 1, 2010 at 4:56 PM  

ഇന്നാ പിടിച്ചോ 5 ന്റെ മാന്ത്രിക ചതുരം

17 24 1 8 15
23 5 7 14 16
4 6 13 20 22
10 12 19 21 3
11 18 25 2 9


6 ന്റെ മാന്ത്രിക ചതുരം
32 29 4 1 24 21
30 31 2 3 22 23
12 9 17 20 28 25
10 11 18 19 26 27
13 16 36 33 5 8
14 15 34 35 6 7

7 ന്റെ മാന്ത്രിക ചതുരം
30 39 48 1 10 19 28
38 47 7 9 18 27 29
46 6 8 17 26 35 37
5 14 16 25 34 36 45
13 15 24 33 42 44 4
21 23 32 41 43 3 12
22 31 40 49 2 11 20

8 ന്റെ മാന്ത്രിക ചതുരം
64 2 3 61 60 6 7 57
9 55 54 12 13 51 50 16
17 47 46 20 21 43 42 24
40 26 27 37 36 30 31 33
32 34 35 29 28 38 39 25
41 23 22 44 45 19 18 48
49 15 14 52 53 11 10 56
8 58 59 5 4 62 63 1

9ന്റെ മാന്ത്രിക ചതുരം
47 58 69 80 1 12 23 34 45
57 68 79 9 11 22 33 44 46
67 78 8 10 21 32 43 54 56
77 7 18 20 31 42 53 55 66
6 17 19 30 41 52 63 65 76
16 27 29 40 51 62 64 75 5
26 28 39 50 61 72 74 4 15
36 38 49 60 71 73 3 14 25
37 48 59 70 81 2 13 24 35

10ന്റെ മാന്ത്രിക ചതുരം
68 65 96 93 4 1 32 29 60 57
66 67 94 95 2 3 30 31 58 59
92 89 20 17 28 25 56 53 64 61
90 91 18 19 26 27 54 55 62 63
16 13 24 21 49 52 80 77 88 85
14 15 22 23 50 51 78 79 86 87
37 40 45 48 76 73 81 84 9 12
38 39 46 47 74 75 82 83 10 11
41 44 69 72 97 100 5 8 33 36
43 42 71 70 99 98 7 6 35 34
പോരെങ്കില്‍ പറഞ്ഞാല്‍ മതി അസീസ് സാറേ

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP