HAPPY NEW YEAR

May 15, 2011

ഗുണനപ്പട്ടികയില്ലാതെ ഗുണനം

 ഗുണനപ്പട്ടിക അറിയില്ലെങ്കിലും നമുക്ക് സംഖ്യകളെ തമ്മില്ഗുണിക്കാന്കഴിയും .

ഉദാ:- 12 X 23

ആദ്യമായി ഓരോ സംഖ്യകള്ക്കും തുല്യമായ രേഖകള്വരയ്ക്കുക .എന്നിട്ട് അവ സംഗമിക്കുന്ന ബിന്ദുക്കളുടെ എണ്ണം നോക്കി നമുക്ക് ഗുണനഫലം കണ്ടുപിടിക്കാം .വിശദീകരണം  താഴെ കൊടുക്കുന്നു .

12 X 23
വിലങ്ങനെയുള്ള വരകള്‍ 12 നേയും (1 & 2 ) കുത്തനെയുള്ള വരകള്‍ 23 നേയും (2 & 3 ) സൂചിപ്പിക്കുന്നു

വിലങ്ങനെയും കുത്തനെയും ഉള്ള വരകള്സംഗമിക്കുന്ന ബിന്ദുക്കളുടെ എണ്ണം ഒരു ചതുരത്തിനകത്ത് അതിനടുത്ത് എഴുതിയിരിക്കുന്നു .



ഇനി ഉത്തരത്തിലേക്ക്‌.
ആദ്യം 6 (വലത് ഭാഗത്ത്താഴെയുള്ള സംഖ്യ) എഴുതുക . 
രണ്ടാമത് 4 , 3 ( രണ്ടു കോണുകളിലും ഉള്ള) സംഖ്യകള്കൂട്ടി എഴുതുക (4+3=7).
അവസാനം  2 (ഇടത് ഭാഗത്ത് മുകളില്ഉള്ള സംഖ്യ)എഴുതുക.


ഉത്തരം :--  12 X 23 = 276

രണ്ടക്ക സംഖ്യകള്വരുമ്പോള്ആദ്യത്തെ അക്കം തൊട്ടു മുന്പെയുള്ള അക്കത്തോട് കൂട്ടുക .

ഉദാ:-  45 x 37

ആദ്യം 35 ലെ  5 എഴുതുക. 3 ബാക്കി ................. ഒറ്റയുടെ സ്ഥാനത്തെ അക്കം 5

രണ്ടാമത് 15+28+3 (രണ്ടു കോണുകളിലും ഉള്ള 15 ഉം 28 ഉം പിന്നെ ആദ്യത്തെ സ്റ്റെപ്പില് ബാക്കി  വന്ന 3 ഉം ) കൂട്ടുക.46 എന്ന്  കിട്ടും............................... അതായത് പത്തിന്റെ  സ്ഥാനത്തെ അക്കം 6 ശിഷ്ടം 4

അവസാനം 12+4=16................ നൂറിന്റെയും ആയിരത്തിന്റെയും   സ്ഥാനത്തെ അക്കങ്ങള്യഥാക്രമം 6 , 1 എന്നിവ.

അതായത് 45 X 37 = 1665

ഒരു ഉദാഹരണം കൂടി  .
 158 X 423
സ്റ്റെപ്പ്  1  ......................4(2 ബാക്കി )

സ്റ്റെപ്പ്  2  (16+15+2=33).........34 (3 ബാക്കി)

സ്റ്റെപ്പ്  3  (32+10+3+3=48)...........834(4 ബാക്കി)

സ്റ്റെപ്പ്  4  (20+2+4=26).................6834 (2 ബാക്കി)

സ്റ്റെപ്പ്  5   (4+2=6).......................66834.

അതായത് 158 X 423 = 66834


9 comments:

Jazmikkutty May 15, 2011 at 1:49 PM  

അസീസ്‌ ഭായി,
ഇതിനെക്കാള്‍ ഭേദം ഗുണന പട്ടിക ചൊല്ലി പഠിക്കല്‍ തന്നെ... ഹഹഹ്
ഇതും ട്രൈ ചെയ്തു നോക്കും ട്ടോ...

അസീസ്‌ May 16, 2011 at 11:25 AM  

@ ജാസ്മിക്കുട്ടി...........

അതാണ്‌ ഞാന്‍ ആദ്യം തന്നെ പറഞ്ഞത് it is just for a time pass എന്ന്...

kARNOr(കാര്‍ന്നോര്) May 16, 2011 at 1:50 PM  

സംഗതി കൊള്ളാലോ? ഞാനും കൂടുന്നു കൂടെ.. :)

അസീസ്‌ May 17, 2011 at 3:00 PM  

താങ്ക്സ്.......കാര്ന്നോരെ......

faisu madeena May 18, 2011 at 7:51 AM  

ഒരു പണിയും ഇല്ലെങ്കില്‍ പോയി ഖുര്‍ആന്‍ എടുത്തു വെച്ച് ഒതിക്കൂടെ ....ഹല്ല പിന്നെ ...കുറെ വരയും കുതുമായി വന്നിരിക്കുന്നു ..ഇങ്ങക്ക് ഇപ്പളും കുട്ടി ക്കളി മാരീല്യ അല്ലെ ?

Naushu May 18, 2011 at 9:40 AM  

ഇത് കൊള്ളാം ....

Sidheek Thozhiyoor May 21, 2011 at 11:26 PM  

കുറച്ചു മിനക്കേട്‌ തന്നെ .

Manoj vengola September 27, 2011 at 1:59 PM  

ഇവിടെ ഞാന്‍ ആദ്യം.
കണക്കിന്റെ കളികള്‍ കൊള്ളാം.
ഇഷ്ടപ്പെട്ടു.ഇപ്പോള്‍ മുഴുവന്‍ നോക്കാന്‍ പറ്റിയില്ല.
പിന്നെ നോക്കണം.
ആശംസകള്‍.

മറ്റൊരു കാര്യം കൂടി.
പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

#സ്നേഹാന്വേഷണങ്ങള്‍

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP