ഗുണനം - മറ്റൊരു രീതി
66 നെ 48 കൊണ്ട് ഗുണിക്കാന്‍ , താഴെ കാണുന്ന വിധം ക്രിയ ചെയ്യാം.
Column 1 | Column 2 |
66 | 48 |
33 | 96 |
16 | 192 |
8 | 384 |
4 | 768 |
2 | 1536 |
1 | 3072 |
അതായത് ഒന്നാമത്തെ കോളത്തില്‍ 66 നെ പകുതിയാക്കി പകുതിയാക്കി എഴുതുക .(66,33 , 16 .......................1 എന്നിങ്ങനെ ).
പകുതിയാക്കുമ്പോള്‍ വരുന്ന "1 /2" കളെ ഒഴിവാക്കുക .
പകുതിയാക്കുമ്പോള്‍ വരുന്ന "1 /2" കളെ ഒഴിവാക്കുക .
അതേപോലെ രണ്ടാമത്തെ കോളത്തില്‍ 48 നെ ഇരട്ടിപ്പിച്ചു എഴുതുക (48 , 96 , 192 ..................എന്നിങ്ങനെ ).
നമ്മള് പകുതിയാക്കുന്ന കോളത്തില്‍ എപ്പോള്‍ ഒന്ന് എത്തുന്നുവോ അപ്പോള് ഈ ഇരട്ടിപ്പിക്കല്‍ പരിപാടി നിര്ത്തുക .
ഇനി ഒന്നാമത്തെ കോളത്തിലെ ഒറ്റ സംഖ്യകള്ക്കു നേരെ രണ്ടാമത്തെ കോളത്തില്‍ വരുന്ന സംഖ്യകള്‍ കൂട്ടുക .
അതായിരിക്കും ഈ രണ്ടു സംഖ്യകളുടെയും ഗുണനഫലം .
അതായിരിക്കും ഈ രണ്ടു സംഖ്യകളുടെയും ഗുണനഫലം .
അതായത് ഇവിടെ 66 X 48 =
96+3072=3168.